കോപം വരുമ്പോള് അതിനെ ഒതുക്കി വെക്കുക എന്നത് വിശ്വാസിയുടെ സ്വഭാവ മഹിമയുടെ ഉത്തമ ഉദാഹരണങ്ങളില് ഒന്നാണ്. കോപം നിയന്ത്രിക്കാന് വിശുദ്ധ ഖുര്ആനും തിരു സുന്നത്തും അടിക്കടി വിശ്വാസികളെ ഉപദേശിക്കുന്നതിന്റെ കാരണവും അതു തന്നെയാണ്. കോപം നിയന്ത്രിക്കുന്നതിന്റെ അനിവാര്യതയും അതിന് ഇസ്ലാമിക അധ്യാപനങ്ങളിലുള്ള പ്രാധാന്യവും വ്യക്തമാക്കുന്ന ഒരു ഉത്തമ ലഖുലേഖയാണിത്. പ്രമാണങ്ങളുടെ വെളിച്ചത്തില് വിഷയത്തെ വിശകലനം ചെയ്യുന്ന കൃതി മുസ്ലിം ബഹുജനത്തിന് തീര്ച്ചയായും ഉപകാരപ്പെടുമെന്നതില് സംശയമില്ല.