മുസ്ലിം സമുദായത്തില്‍ കുഴപ്പങ്ങള്‍ ഉണ്ടാകുമെന്ന് പ്രവാചക തിരുമേനി മു ന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഫിത്നകള്‍ ഉണ്ടാകുമ്പോള്‍ ഒരു മുസ്ലിം സ്വീകരിക്കേണ്ട നിലപാടുകള്‍ ആണ് ഈ ലഘുലേഖയില്‍ വിശദീകരിക്കുന്നത്. ഫിത്നകളില്‍ നിന്നും രക്ഷപ്പെടുവാന്‍ അല്ലാഹുവിലേക്ക് നിഷ്കളങ്കമായി പശ്ചാതപിച്ച് മടങ്ങുക. അല്ലാഹുവിന്റെ വിധിയില്‍ സംതൃപ്തി അടയുക. തന്റെ നാവിനെ സൂക്ഷിക്കുക. പ്രയാസങ്ങളും കുഴപ്പങ്ങളുമുണ്ടാവു മ്പോള്‍ മതത്തില്‍ അഗാധജ്ഞാനമുള്ള നിഷ്കളങ്കരായ പണ്ഡിതന്മാരിലേക്ക് മട ങ്ങുകയും മുസ്ലിം ജമാഅത്തിനേയും. ഇമാമിനേയും പിന്‍ പറ്റുകയും അനുസരിക്കുകയും ചെയ്യുക. ഫിത്നയുടെ സന്ദര്‍ഭങ്ങളില്‍ എടുത്ത് ചാടാതെ വിവേകവും, ആത്മസംയമനവും പാലിക്കുക. ഫിത്നയുണ്ടാവു സന്ദര്‍ഭങ്ങളില്‍ ആരാധനകളും സല്‍കര്‍മ്മങ്ങളും അധികരിപ്പിക്കുക.............