ഔലിയായുടെ കറാമത്ത് കഥകള്‍ , ജ്യോത്സ്യന്റെ പ്രവചനങ്ങള്‍ , മത രാഷ്ട്രീയ രംഗങ്ങളില്‍ എതിര്‍ ഭാഗത്ത് നില്ക്കുന്നവരെ തേജോവധം ചെയ്തു കൊണ്ടുള്ള വാര്ത്തകള്‍ , നിമിഷ നേരങ്ങള്‍ കൊണ്ട് പ്രചരിക്കുന്ന ഇത്തരം വാര്ത്തകള്‍ പല രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു കൊണ്ടേയിരിക്കുന്നു. എത്ര കുടുംബങ്ങളെയാണ് ഇത്തരം വാര്ത്തകള്‍ തകര്ത്ത് കളഞ്ഞത്, എത്രയെത്ര സ്നേഹിതന്മാരെയാണ് അത് ഭിന്നിപ്പിച്ചത്, എത്രയോ ഹൃദയങ്ങള്ക്കാണ് അത് ദുഖങ്ങള്‍ സമ്മാനിച്ചത്, എത്രയോ കച്ചവട സ്ഥാപനങ്ങളും കമ്പനികളുമാണ് ഇത്തരം കുപ്രചരണങ്ങളാല്‍ സാമ്പത്തികമായി തകര്ന്ന്ത് ? ഇതിന്റെ ഭവിഷ്യത്ത് മനസ്സിലാക്കാന്‍ ഇസ്ലാമിക ചരിത്രത്തില്‍ നിന്നും ചില സംഭവങ്ങള്‍ വിവരിക്കുന്നു. സമൂഹ മധ്യത്തില്‍ പ്രചരിക്കുന്ന വാര്ത്തകളോട് മുസ്ലിം പ്രതികരിക്കേണ്ട രീതികളും വിശദീകരിക്കുന്നു.